Times Kerala

 രാജ്യത്തെ 30 കോടി ജനങ്ങൾക്ക്  ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

 
 രാജ്യത്തെ 30 കോടി ജനങ്ങൾക്ക്  ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

 

ന്യൂഡൽഹി :രാജ്യത്തെ 30 കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡ് സുരക്ഷാ ബോധവത്‌കരണത്തിന്റെ ഭാഗമായി പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാസ്കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ലോകത്ത് കൊവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം ഏറെ മുന്നേറി. ദിനംപ്രതി 10 ലക്ഷത്തിലേറെ പേർക്ക് കൊവിഡ് പരിശോധ നടത്തുന്നുണ്ട്. കൊവിഡിനെ എത്രയും വേ​ഗം പിടിച്ചുകെട്ടാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

 

Related Topics

Share this story