Times Kerala

കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ

 
കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി :കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ പരിശോധനയ്ക്കുള്ള നിരക്ക് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ.ഡൽഹി കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.സ്വകാര്യ ലാബുകൾ 2,400 രൂപ ഈടാക്കിയിരുന്നിടത്തുനിന്ന് 800 രൂപയാക്കിയാണ് വെട്ടിക്കുറച്ചത്. ഡല്‍ഹിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

Related Topics

Share this story