Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പുരുഷന്മാരാൽ ചുറ്റപ്പെട്ട സുന്ദരിയായ സ്ത്രീയാണ് താനെന്ന് ഒവൈസി

ന്യൂഡൽഹി: താനൊരു പ്രേമഭാജനമാണെന്ന് പ്രഖ്യാപിച്ച് എഐഐഎംഎം നേതാവ് അസദുദ്ദീൻ ഒവൈസി. താൻ ലൈലയും തനിക്ക് ചുറ്റുമുള്ളവരെല്ലാം മജ്നുവുമാണെന്നാണ് ഒവൈസിയുടെ പ്രസ്താവന. പുരുഷന്മാരാൽ ചുറ്റപ്പെട്ട സുന്ദരിയായ സ്ത്രീയായാണ് ഒവൈസി സ്വയം താരതമ്യം ചെയ്തിരിക്കുന്നത് .

എഐഐഎംഎമ്മും, ടി ആർ എസും തമ്മിൽ സഖ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു . ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി .

“ഞാൻ ലൈലയെ പോലെയാണ്, എനിക്ക് ചുറ്റും ആയിരക്കണക്കിന് മജ്നുമാരുണ്ട് . ഞാൻ ബിജെപിയുടെ ബി ടീം ആണെന്ന് ബീഹാറിൽ കോൺഗ്രസ് പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് പറയുന്നത് ഒവൈസിയില്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യുക. ബിജെപി വേറേ കാര്യങ്ങൾ പറയുന്നു . ഞാൻ ഈ പ്രസ്താവനകളെ താരതമ്യം ചെയ്തു. ഞാൻ ലൈലയാണ്, എന്നെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്, എല്ലാവരും എന്നെ ഒരു വിഷയമാക്കി എന്റെ പേരിൽ വോട്ട് നേടാൻ ആഗ്രഹിക്കുന്നു.” – ഒവൈസി പറഞ്ഞു.

You might also like

Comments are closed.