Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘അവർ വീടും വയലും ഉപേക്ഷിച്ച് വന്നു; വെള്ളവും ഭക്ഷണവും എത്തിച്ചു നൽകണം’; രാഹുൽ ഗാന്ധി

ഡൽഹിയെയും കേന്ദ്രസർക്കാരിനെയും വിറപ്പിച്ച് രാജ്യത്തെ കർഷകർ ശക്തമായ സമരം തുടരുകയാണ്. പ്രതിപക്ഷപാർട്ടികളുടെ കൊടിയോ മുദ്രവാക്യമോ ഒന്നുമില്ലാതെ കരുത്താർജിക്കുന്ന സമരം കേന്ദ്രസർക്കാരിനെയും വെട്ടിലാക്കുകയാണ്.

ഇതിന് പിന്നാലെ സമരത്തിലെത്തിയ കർഷകർക്ക് സഹായം ചെയ്യാൻ രാഹുൽ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചു നൽകണമെന്നാണ് രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

“ഈ തണുപ്പിൽ രാജ്യത്തെ കർഷകർ വീടും വയലും ഉപേക്ഷിച്ച് ഡൽഹിക്ക് വന്നിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ഒപ്പമോ അതോടെ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ?” – രാഹുൽ ട്വിറ്ററിൽ കുറിച്ചു.

You might also like

Comments are closed.