Times Kerala

കോവിഡ്  ബാധിച്ചു കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു

 
കോവിഡ്  ബാധിച്ചു കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു

 

യാംബു: കോവിഡ്   രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. മേക്കോൺ സ്വദേശി റാഫി കോട്ടേജ് വീട്ടിൽ നൗഷാദ് റാവുത്തർ (50) ആണ് കോവിഡ് ബാധിച്ചു മരിച്ചത് . രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ഇദ്ദേഹത്തെ.

 

കൊറോണ വൈറസ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ്​ മരണം സംഭവിച്ചത്. യാംബുവിൽ 12 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തു വരികയാണ്​. പിതാവ്: പരേതനായ പോളയത്തോട് നീലപ്പുരയിൽ അബ്​ദുൽ ഹമീദ്. മാതാവ്: സുബൈദ ബീവി.

Related Topics

Share this story