അബുദാബി: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അർപ്പിച്ചു യുഎഇയില്‍ ഇന്ന് സ്മരണ ദിനം. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ സ്വദേശികളും പ്രവാസികളും പങ്കുചേരും.
ജീവന്‍ ത്യജിച്ച രാജ്യത്തിന്റെ മക്കളെ യുഎഇ എന്നും അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുമെന്നും രക്തസാക്ഷികളുടെ മക്കളെയും കുടുംബാംഗങ്ങളെയും രാജ്യം സംരക്ഷിക്കുമെന്നും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
Comments are closed.