Times Kerala

ഒമാനിൽ 215 കോവിഡ്  കേസുകൾ കൂടി 

 
ഒമാനിൽ 215 കോവിഡ്  കേസുകൾ കൂടി 

 

മസ്കറ് : ഒമാനിൽ 215 കോവിഡ്  കേസുകൾ കൂടി  സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 123,699 ആയി. ഒമാനിൽ അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ 1423 പേരാണ് ഇതുവരെ മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 253 പേർക്ക് കൂടി രോഗം ഭേദമായി.

 

ഇതുവരെ 115216 പേർ രോഗമുക്തരായിട്ടുണ്ട്. 93.1 ശതമാനമാണ് രാജ്യത്തെ ആകെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Topics

Share this story