Times Kerala

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു

 
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു

പൂനെ: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ സ്വന്തം അമ്മ വെള്ളത്തിൽ മുക്കി കൊന്നു. പൂനെയിലെ ബരാമതിയിലാണ് സംഭവം. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് അറസ്റ്റിലായ അമ്മ പൊലീസീന് മൊഴി നൽകി. രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ശേഷം മൂന്നാമത് ആൺകുഞ്ഞ് ജനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് യുവതി പറയുന്നു. എന്നാൽ പെൺകുഞ്ഞ് ജനിച്ചതോടെ നിരാശയിലായ സ്ത്രീ കുഞ്ഞിനെ കൊല്ലുകയായിരുന്നു. അതേസമയം, ഭാര്യ സ്വന്തം കുഞ്ഞിനെ കൊന്നതിനെ കുറിച്ച് അറിയില്ലെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പെൺകുഞ്ഞ് ജനിച്ചതിൽ താൻ സന്തോഷവാനാണെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭർത്താവിന് സംഭവത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Topics

Share this story