Times Kerala

സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; 50കാരനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

 
സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; 50കാരനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് അമ്പതുകാരനെ കൊലപ്പെടുത്തി.ഫാം തൊഴിലാളിയായ ലാല്‍ജി റാം അഹിര്‍വാര്‍ ആണ് കൊല്ലപ്പെട്ടത്. തീപ്പട്ടി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് രണ്ട് പേര്‍ ചേർന്നാണ് ഇയാളെ വടിവാൾക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.സംഭവത്തെ തുടർന്ന് യാഷ് യാദവ്, അങ്കേഷ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ അഹിര്‍വാറിനെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അഹിര്‍വാറിന്റെ കുടുംബത്തിന് 8.25 ലക്ഷം രൂപ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Related Topics

Share this story