Times Kerala

കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് 40 രൂപയ്ക്ക്‌ ബിരിയാണി വില്‍ക്കുന്നു.!

 
കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് 40 രൂപയ്ക്ക്‌ ബിരിയാണി വില്‍ക്കുന്നു.!

മലയാള സിനിമയുടെ ചരിത്രത്തില്‍ ഹിറ്റായ രതിചിത്രങ്ങളിൽ ഒന്നാണ് കിന്നാരത്തുമ്പി. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാഫര്‍ കാഞ്ഞിരപ്പള്ളി ഉപജീവനത്തിനായി ബിരിയാണി വില്‍ക്കുന്നു. മലയാള സിനിമ പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കുന്ന അവസരത്തിലാണ് കിന്നാരത്തുമ്പികളുമായി ജാഫര്‍ എത്തുന്നത്. ലക്ഷങ്ങള്‍ ചെലവില്‍ നിര്‍മ്മിച്ച ചിത്രം കോടികളാണ് കളക്ഷന്‍ നേടിയത്. ഈ ചിത്രത്തോടെയാണ് സിനിമ മേഖലയിൽ താരമായി ഷക്കീല മാറിയതും. 35 വര്‍ഷങ്ങളായി സിനിമയുടെ വെള്ളി വെളിച്ചത്തില്‍ തെളിഞ്ഞും മങ്ങിയും നിന്ന ആളാണ് ജാഫര്‍ കാഞ്ഞിരപ്പള്ളി. സിനിമയുടെ പല മേഖലകളിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ് അദ്ദേഹം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പല ചിത്രങ്ങളില്‍ അഭിനയിച്ചു.കോവിഡ് തീരത്ത പ്രതിസന്ധിയിലും തോറ്റ് പിന്മാറാനോ തളരാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് പുതിയ സംരഭത്തിന് തുടക്കം കുറിച്ചു. 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫറിന് വെല്ലുവിളികള്‍ ഏറെയുണ്ടെന്നതും വസ്തുതയാണ്.

Related Topics

Share this story