Times Kerala

ഡോ. എം ഐ സഹദുള്ള എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ്

 
ഡോ. എം ഐ സഹദുള്ള എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ്

തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യ മേഖലയിലെ സേവനദാതാക്കളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ [എഎച്ച്പിഐ] കേരള സ്റ്റേറ്റ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റായി കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ളയെ തെരെഞ്ഞെടുത്തു.

ഡോ. രാജേഷ് പി ബിയാണ് [അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട്, അമൃത ഹോസ്പിറ്റല്‍, കൊച്ചി] പുതിയ ജനറല്‍ സെക്രട്ടറി. ഫാദര്‍ ജോണ്‍സണ്‍ [എക്സിക്യുട്ടീവ് ഡയറക്ടര്‍, രാജഗിരി ഹോസ്പിറ്റല്‍, കൊച്ചി] , ഫര്‍ഹാന്‍ യാസിന്‍ [ക്ലസ്റ്റര്‍ സിഇഒ, ആസ്റ്റര്‍ മിംസ്, കോഴിക്കോട്] എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാര്‍. മുരളീധര കൈമള്‍ [ചീഫ് മാനേജര്‍ ഫിനാന്‍സ്-പുഷ്പഗിരി ഹോസ്പിറ്റല്‍, തിരുവല്ല] , രാജീവ് രാജന്‍ [ക്ലസ്റ്റര്‍ ഹെഡ്-എംവിടി, ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി] എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.

മീഡിയ-ഗവണ്‍മെന്‍റ് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി രശ്മി ഐഷയെയും [കാന്‍സര്‍ സെന്‍റര്‍ സിഒഒ കിംസ്ഹെല്‍ത്ത്, തിരുവനന്തപുരം] ഇന്‍ഷുറന്‍സ്, സിജിഎച്ച്എസ്, ഇഎസ്ഐ, ഇസിഎച്ച്എസ് കോ-ഓര്‍ഡിനേറ്ററായി ബി ശശിയെയും [അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍- കോര്‍പ്പറേറ്റ് ക്രെഡിറ്റ്സ്, കിംസ്ഹെല്‍ത്ത്, തിരുവനന്തപുരം] തെരെഞ്ഞെടുത്തു.

ഡോ. പ്രതാപ് വര്‍ക്കി [സണ്‍മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ സിഎംഡി] , ഡോ. ബെന്നി ജോസഫ് [സിഇഒ,ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ തൃശൂര്‍] , ജെറി ഫിലിപ്പ് [ഗ്രൂപ്പ് സിഒഒ, കിംസ്ഹെല്‍ത്ത്] , വിനോദ് വൈ ആര്‍ [ഗ്രൂപ്പ് ഹെഡ്, മാര്‍ക്കറ്റിംഗ്, കിംസ്ഹെല്‍ത്ത്] , ഡോ. സന്ധ്യ കെ എസ് [സിഇഒ, എസ്കെ ഹോസ്പിറ്റല്‍ തിരുവനന്തപുരം] , എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

Related Topics

Share this story