Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഒമാനില്‍ 215 പേര്‍ക്ക് കൂടി കോവിഡ്;അഞ്ച് മരണം 

മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച്‌ അഞ്ച് പേര്‍ കൂടി മരിച്ചു . 215 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 123,699 ആയി . ആകെ 1423 പേരാണ് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 253 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് .

ഇതുവരെ 115216 പേര്‍ രോഗമുക്തരായിട്ടുണ്ട് . 93.1 ശതമാനമാണ് രാജ്യത്തെ ആകെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 210 പേരാണ് ചികിത്സയിൽ കഴിയുന്നത് .

You might also like

Comments are closed.