Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘നിയമം കര്‍ഷകരുടെ സംരക്ഷണത്തിന്, രാഷ്ട്രീയം കളിക്കുന്നവര്‍ കര്‍ഷകരില്‍ അ​നാ​വ​ശ്യ ഭീ​തി നി​റ​യ്ക്കുന്നു’: പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ രാജ്യത്ത് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രംഗത്ത്. പു​തി​യ നി​യ​മം ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് ന​ട​പ്പാ​ക്കി​യ​തെന്നും നി​യ​മം ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് പു​തി​യ നി​യ​മം നടപ്പാക്കിയത്. ക​ർ​ഷ​ക​രി​ൽ അ​നാ​വ​ശ്യ ഭീ​തി നി​റ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രാ​ണ്. ചി​ല​ർ ക​ർ​ഷ​ക​രെ വ​ഴി തെ​റ്റി​ക്കാ​നും ശ്ര​മി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​ന്‍റെ സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യി അ​നു​വ​ദി​ച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

You might also like

Comments are closed.