ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോണ്ഫറന്സിലൂടെയാവും ചർച്ച നടക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാവുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പങ്കെടുക്കും.
കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്.
Comments are closed.