ന്യൂഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
അതേസമയം, ഡൽഹി ചലോ മാർച്ച് അഞ്ചാം ദിവസത്തിലെത്തിയതോടെ ബിജെപി ഉന്നതതല യോഗം ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാൻ കർഷകർ തീരുമാനിച്ചിരുന്നു. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.
Comments are closed.