Times Kerala

രാഷ്ട്രീയബോധത്തിന്റെ സ്വയംനിര്‍ണ്ണയാവകാശമുള്ള പെണ്ണുങ്ങളെ നിങ്ങള്‍ കാണാത്തതിന്റെ പ്രശ്നമാണ്; ദീപ നിശാന്ത്

 
രാഷ്ട്രീയബോധത്തിന്റെ സ്വയംനിര്‍ണ്ണയാവകാശമുള്ള പെണ്ണുങ്ങളെ നിങ്ങള്‍ കാണാത്തതിന്റെ പ്രശ്നമാണ്; ദീപ നിശാന്ത്

തന്റെ രാഷ്ട്രീയ ബോധത്തിന്റെ വേരുകള്‍ ചികയുന്നവര്‍ക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. രാഷ്ട്രീയബോധത്തിന്റെ സ്വയംനിര്‍ണ്ണയാവകാശമുള്ള പെണ്ണുങ്ങളെ നിങ്ങള്‍ കാണാത്തതിന്റെ കൂടി പ്രശ്‌നമാണത്. അച്ഛന്റെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ കുടുംബത്തിലെ മറ്റ് ആണുങ്ങളുടെയോ രാഷ്ട്രീയമായിരിക്കണം സ്ത്രീയുടേതും എന്ന നിങ്ങളുടെ കാഴ്ചപ്പാടിന്റെ വികലത ബോധ്യപ്പെടുത്തല്‍ എന്റെ പണിയല്ല.-ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

ദീപ നിശാന്തിന്റെ കുറിപ്പ്,

എന്റെ രാഷ്ട്രീയബോധത്തിന്റെ വേരുകള്‍ ചികഞ്ഞ് നടന്ന് ഓഡിറ്റ് ചെയ്യാന്‍ ചിലര്‍ നടക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയബോധം പരമ്പരയാ കൈമാറുന്ന ആചാരമല്ല.. വായന, ജീവിതാനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ മനുഷ്യരുണ്ടാക്കുന്ന കാഴ്ചപ്പാടാണത്.. സ്ത്രീകളുടെ രാഷ്ട്രീയബോധത്തെ പരുവപ്പെടുത്തുന്നത് കുടുംബത്തിലെ ആണുങ്ങളാണെന്ന നിങ്ങളുടെ മുന്‍വിധി ഒരു പ്രശ്‌നമാണ്..

ഒഴിക്കുന്ന പാത്രത്തിനനുസരിച്ച് ആകൃതിമാറ്റം സംഭവിക്കുന്ന ജലരൂപികളെ മാത്രം നിങ്ങള്‍ കണ്ടതിന്റെ പ്രശ്‌നമാണത്. രാഷ്ട്രീയബോധത്തിന്റെ സ്വയംനിര്‍ണ്ണയാവകാശമുള്ള പെണ്ണുങ്ങളെ നിങ്ങള്‍ കാണാത്തതിന്റെ കൂടി പ്രശ്‌നമാണത്. അച്ഛന്റെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ കുടുംബത്തിലെ മറ്റ് ആണുങ്ങളുടെയോ രാഷ്ട്രീയമായിരിക്കണം സ്ത്രീയുടേതും എന്ന നിങ്ങളുടെ കാഴ്ചപ്പാടിന്റെ വികലത ബോധ്യപ്പെടുത്തല്‍ എന്റെ പണിയല്ല. ചുമ്മാ പറഞ്ഞെന്നേയുള്ളൂ..

Related Topics

Share this story