Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘പേര്​ കാർഷിക നിയമം, എല്ലാ ആനുകൂല്യങ്ങളും കോടിപതികളായ സുഹൃത്തുക്കൾക്ക്’: ആരോപണവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്​ പിന്തു​ണ പ്രഖ്യാപിച്ച് കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. കാർഷിക നിയമമെന്ന പേരുമാത്രമാണുള്ളതെന്നും ആനുകൂല്യങ്ങൾ എല്ലാം കോടിപതികളായ സുഹൃത്തുക്കൾക്ക്​​ ആയിരിക്കുമെന്നും പ്രിയങ്ക ആരോപിച്ചു.

കർഷകരുമായി കൂടിയാലോചിക്കാതെ കർഷകർക്കായി നിയമം തയാറാക്കിയത്​ എങ്ങനെയാണെന്നും കർഷകരുടെ താൽപര്യങ്ങളെ നിയമത്തിൽ അവഗണിക്കുന്നതെങ്ങനെയാണെന്നും അവർ ചോദിച്ചു.

‘പേര്​ കാർഷിക നിയമം, എന്നാൽ ആനുകൂല്യങ്ങൾ എല്ലാം കോടിപതികളായ സുഹൃത്തുക്കൾക്കുമാണ്. കർഷകരുമായി ചർച്ച നടത്താതെ എങ്ങനെ കാർഷിക നിയമം തയാറാക്കാനാകും. ഇതിൽ കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാതിരിക്കാൻ എങ്ങനെ സാധിക്കും. സർക്കാർ കർഷകരെ കേൾക്കാൻ തയാറാകണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

You might also like

Comments are closed.