Times Kerala

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം അവസാനിച്ചു

 
നടിയെ ആക്രമിച്ച കേസിൽ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം അവസാനിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഇയാൾ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറിയാണ്  .

നാളെ വിധി പറയുമെന്ന്  കോടതി വ്യക്‌തമാക്കി . നാല് ദിവസമായി ഇയാളെ  ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല .

ജാമ്യം കൊടുത്താൽ ഇയാൾ  തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Related Topics

Share this story