Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പെനൽറ്റി തടുത്ത് ആൽബിനോ; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിന്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം എതിരാളികളേക്കാൾ മുന്നിലായിരുന്നെങ്കിലും, മുന്നേറ്റത്തിലെ മൂർച്ചക്കുറവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മറുവശത്ത് ഗോളെന്നുറപ്പിച്ച രണ്ടിലധികം അവസരങ്ങള്‍ ലഭിച്ച ചെന്നൈയിൻ എഫ്‍സി, അവിശ്വസനീയമായ രീതിയിൽ അവ പാഴാക്കുകയും ചെയ്തു.

മത്സരഫലം തന്നെ നിർണയിക്കുമായിരുന്ന ചെന്നൈയിൻ എഫ്‍സി താരം യാക്കൂബ് സിൽവസ്റ്ററിന്റെ പെനൽറ്റി കിക്ക് തടുത്തിട്ട ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ മികവിലാണ് സമനില പിടിച്ചത്. ആദ്യപകുതിയിൽ ലഭിച്ച ഗോളെന്നുറപ്പിച്ച അവസരങ്ങൾ അവിശ്വസനീയമായ രീതിയിൽ നഷ്ടമാക്കിയ ചെന്നൈയിൻ താരങ്ങളുടെ പിഴവുകളും ബ്ലാസ്റ്റേഴ്സിന്റെ ‘സമനില’ എന്നതിൽ എത്തിച്ചു. ഇതോടെ മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുണ്ട്.

You might also like

Comments are closed.