Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എതിരാളികള്‍ വിജിലന്‍സിനെ സ്വാധീനിച്ചോയെന്ന് സംശയം; കെഎസ്എഫ്ഇ ചെയര്‍മാന്‍

വിജിലന്‍സ് നടപടിക്കെതിരെ വീണ്ടും കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ബിസിനസ് എതിരാളികള്‍ വിജിലന്‍സിനെ സ്വാധീനിച്ചോ എന്ന് സംശയിക്കാം. വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ പുറത്തു വന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയുണ്ട്. റെയ്ഡിനുമുമ്പോ ശേഷമോ വിവരങ്ങള്‍ കെ.എസ്.എഫ്.ഇയെ അറിയിച്ചില്ല. പരിശോധന നടത്തുമ്പോള്‍ ചീഫ് എക്സിക്യുട്ടീവിനെ അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കെഎസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധന ഔചിത്യം പാലിക്കാതെയെന്ന വിമർശനം പരസ്യമാക്കി ധനമന്ത്രി തോമസ് ഐസക്. പരിശോധനയിലെ വീഴ്ച സർക്കാർ അന്വേഷിക്കും. നല്ല നിലയിൽ പോകുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്റേത്. എന്തും വിളിച്ചു പറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് മറുപടിയില്ലെന്നും ഐസക് പറഞ്ഞു.

സംസ്ഥാന സർക്കാരിന് കീഴിലുള്ള വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന, രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി മാറിയപ്പോഴാണ് ധനമന്ത്രി നിലപാട് കടുപ്പിച്ചത്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തും. എന്നാൽ പരിശോധനകൾ ഒരു ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാവരുത്. പ്രതിപക്ഷനേതാവും ഇക്കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

You might also like

Comments are closed.