കൊച്ചി: തീരസംരക്ഷണത്തിന്റെ രാഷ്ട്രീയം പറഞ്ഞ് എറണാകുളം ചെല്ലാനത്ത് കെ.പി.സി.സി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തികരിക്കുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വാഗ്ദാനം. ചെല്ലാനം ട്വന്റി അടക്കമുള്ള കൂട്ടായ്മകള്‍ വോട്ട് ഭിന്നിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ചെല്ലാനത്തെ തീരസംരക്ഷണത്തിന് അടുക്കിയ ജിയോ ബാഗുകള്‍ക്ക് മുകളില്‍നിന്ന് കെ.പി.സി.സി അധ്യക്ഷന്‍ തീരത്തിന്റെ അപകടാവസ്ഥ നേരില്‍ക്കണ്ടു. നാട്ടുകാരില്‍നിന്ന് അവര്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചും അവരുടെ ആവശ്യത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. യു.ഡി.എഫ് മാത്രമാണ് തീരസംരക്ഷണത്തിന് നടപടികള്‍ എടുത്തിട്ടുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ചായിരുന്നു ചെല്ലാനത്തെ പ്രചാരണം.
തീരസംരക്ഷണത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി സമരം നടത്തുന്ന ജനകീയ സമിയംഗങ്ങളും കെ.പി.സി.സി അധ്യക്ഷനെ കണ്ടു. ട്വന്റി ട്വന്റി കൂട്ടായ്മയുടെ മല്‍സരം തീരത്തിന് ഗുണം ചെയ്യില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ചെല്ലാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായും മുല്ലപ്പള്ളി രാമചന്ദ്രന് സംവദിച്ചു.
Comments are closed.