Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അഫ്‌ഗാനിൽ ഇ​ര​ട്ട ചാ​വേ​ർ ആ​ക്ര​മ​ണം; 34 മരണം, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രിക്ക്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 34 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രിക്കേറ്റു. ഗ​സ്നി പ്ര​വി​ശ്യ​യി​ലും ദ​ക്ഷി​ണ അ​ഫ്ഗാ​നി​ലെ സു​ബ​ൽ പ്ര​വി​ശ്യ​യി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ഗ​സ്നി​യി​ൽ‌ സൈ​നി​ക കേ​ന്ദ്രം ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 31 സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ചാവേർ ഭീകരൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

സു​ബ​ല്‍ പ്ര​വി​ശ്യ കൗ​ണ്‍​സി​ല്‍ ത​ല​വ​നെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ കൊ​ല്ല​പ്പെട്ടു. 12 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. അതേസമയം, കൗ​ണ്‍​സി​ല്‍ ത​ല​വ​ന്‍ നിസാര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

You might also like

Comments are closed.