ലണ്ടൻ: പ്രതിയായ യുവതിയുമായി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പൊലീസ് കോൺസ്റ്റബിളിന് ജയിൽ ശിക്ഷ. ഇംഗ്ലണ്ടിലെ കോൺവാൾ ലോൺസ്റ്റെസ്റ്റണിലെ പോലീസ് സ്റ്റേഷനുള്ളിലാണ് സംഭവം. കോൺസ്റ്റബിളായ ക്രിസ്റ്റഫർ വിൽസൺ (43) എന്നയാൾക്കാണ് ക്രൌൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പൊലീസ് കസ്റ്റഡിയിലായിരുന്ന യുവതിയെ വശീകരിച്ചു ശുചിമുറിയിലെത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നാണ് കേസ്.അതേസമയം താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് വിൽസൻ കോടതിയിൽ വാദിച്ചത്. താൻ യുവതിയെ ശുചിമുറിയിലേക്കു കൊണ്ടുപോയതല്ല. അവർ തന്‍റെ പിന്നാലെ വന്നതാണെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വിൽസന്‍റെ വാദം തള്ളിക്കൊണ്ടാണ് കോടതി ജയിൽശിക്ഷ വിധിച്ചത്. സംഭവത്തെ തുടർന്ന് വിൽസനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
You might also like
Comments are closed.