Times Kerala

ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയത് അമ്മാവന്‍; അറസ്റ്റ്

 
ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയത് അമ്മാവന്‍; അറസ്റ്റ്

ഹൈദരാബാദ്: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. ഹൈദരബാദിലെ മഹ്ബൂബബാദിലെ കുരിവിമണ്ഡൽ ഗ്രാമത്തിലെ 13കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി അമ്മാവൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.

Related Topics

Share this story