Times Kerala

സഹോദരിയുമായി പ്രണയം; 14കാരനെ യുവാവ് കൊലപ്പെടുത്തി

 
സഹോദരിയുമായി പ്രണയം; 14കാരനെ യുവാവ് കൊലപ്പെടുത്തി

മുംബൈ: പതിനാലുകാരനായ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ 20കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ ഭിവണ്ടി സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട 14 കാരനായ കുട്ടി പ്രതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.പെൺകുട്ടിയുടെ കുടുംബം 14 കാരനുമായ ബന്ധം അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ പലതവണ ശാസിച്ചിരുന്നു. എങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിൽ പ്രകോപിതനായ സഹോദരൻ 14കാരനെ കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതിയായ സഹോദരൻ കൊല്ലപ്പെട്ട കുട്ടിയെ ദപോഡ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊന്നു. ശേഷം മൃതദേഹം പൈപ്പ് ലൈനിനടിയിൽ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Related Topics

Share this story