Times Kerala

28കാരിയായ ഗർഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 
28കാരിയായ ഗർഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ലഖ്‌നൗ: 28കാരിയായ ഗർഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തർ പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നാല് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കിടപ്പ് മുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്. അതേസമയം, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണെന്ന് കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story