Times Kerala

സ്ത്രീധനപീഡനം; സഹികെട്ട് സ്വയം തീകൊളുത്തി ഭാര്യ, രക്ഷിക്കാൻ ശ്രമിക്കാതെ വിഡിയോ പിടിച്ച് ഭർത്താവ്

 
സ്ത്രീധനപീഡനം; സഹികെട്ട് സ്വയം തീകൊളുത്തി ഭാര്യ, രക്ഷിക്കാൻ ശ്രമിക്കാതെ വിഡിയോ പിടിച്ച് ഭർത്താവ്

ജയ്‌പൂർ: കൺമുന്നിൽ ഭാര്യ തീകൊളുത്തി ജീവനൊടുക്കുന്നതിന്റെ വിഡിയോ പകർത്തി ഭാര്യവീട്ടുകാർക്ക് അയച്ചുകൊടുത്ത് ഭർത്താവ്. സ്ത്രീധനപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. രാജസ്ഥാനിൽ നടന്ന സംഭവത്തിൽ ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് അടക്കം അഞ്ചുപേരെ പൊലീസ് അറസ് ചെയ്‌തു, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഒട്ടേറെ ക്രൂരതകളാണ് യുവതിക്ക് സഹിക്കേണ്ടി വന്നത്. ഒടുവിൽ സഹികെട്ട് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കൊരുങ്ങുന്ന ഭാര്യയെ തടയാതെ ഇതിന്റെ ദൃശ്യങ്ങൾ പകർത്താനാണ് ഭർത്താവ് ശ്രദ്ധിച്ചത്. പിന്നീട് ഈ വിഡിയോ യുവതിയുടെ വീട്ടുകാർക്ക് അയച്ചുകൊടുത്തു. ഗുരുതരമായ പൊള്ളലേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിനെ കൂടാതെ അയാളുടെ മാതാപിതാക്കൾ, സഹോദരൻ, അടുത്ത ബന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകാെടുത്തു.

Related Topics

Share this story