Times Kerala

യുവതി അയൽവാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

 
യുവതി അയൽവാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

കൊച്ചി: യുവതിയെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശി സൂര്യയെയാണ് ഇവരുടെ അശോകന്റെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.പുലർച്ചെ സൂര്യ തന്റെ വീട്ടിലെത്തി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചെന്നും, തുടർന്ന് ഇക്കാര്യം സൂര്യയുടെ വീട്ടിൽ അറിയിക്കാൻ പോയ സമയത്ത് തൂങ്ങി മരിച്ചുവെന്നുമാണ് അശോകൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വാതിൽ തകർത്ത് അകത്ത് കയറുമ്പോൾ ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നുവെന്നും അശോകന്റെ മൊഴിയിൽ പറയുന്നു. എന്നാൽ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു.ഒരേ കോളജിൽ പഠിച്ചിരുന്ന ഇരുവരും 4 വർഷം മുൻപു വരെ ഒന്നിച്ച് ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. ഡിസംബറിൽ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

Related Topics

Share this story