രാജ്യത്ത് കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ കൂടുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് കർഷകരെ പിന്തുണച്ച് രംഗത്തെത്തി. പ്രതിരോധിക്കുന്ന പൊലീസുകാരന് പോലും വെള്ളം കൊടുക്കുന്ന കർഷകന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചാണ് കേന്ദ്രസർക്കാരിനോട് ചോദ്യം ഉയർത്തുന്നത്.
‘കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ’ ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
പോരാടാനുറച്ച് കർഷകരും സർക്കാർ ഉത്തരവ് അനുസരിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നേർക്കുനേർ വരുന്ന ചിത്രമാണ് മൂന്നുദിവസമായി രാജ്യം കാണുന്നത്.
Comments are closed.