വിവാഹ ആഘോഷങ്ങൾക്കിടെ മരുമകന് എകെ47 തോക്ക് വിവാഹസമ്മാനമായി നല്‍കി ഭാര്യയുടെ മാതാവ്. വധുവും വരനും ഇരിക്കുന്ന വേദിയിൽ എത്തി വരന്റെ തലയില്‍ ചുംബിച്ച ശേഷമാണ് എകെ47 തോക്ക് സമ്മാനമായി നല്‍കിയത്. തോക്ക് കണ്ടതോടെ ആദ്യം അമ്പരന്ന വരന്‍ പിന്നീട് ചിരിയോടെ അത് ഏറ്റു വാങ്ങുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്നാണ് വിഡിയോ എന്ന് പറയുമ്പോഴും കൃത്യമായ സ്ഥലമോ തിയതിയോ വിഡിയോയില്‍ ഇല്ല. പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
Kalashnikov rifle as a wedding present pic.twitter.com/BTTYng5cQL
— Adeel Ahsan (@syedadeelahsan) November 25, 2020
Comments are closed.