Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു; 22-കാരിയായ അമ്മ അറസ്റ്റിൽ

കോയമ്പത്തൂര്‍ : 22 കാരിയായ അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു.കോയമ്പത്തൂര്‍ കാങ്കയത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാങ്കയത്തിന് സമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിക്കൾക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്.യുവതി  ഭർത്താവുമായി പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു.ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിന് ജോലി നഷ്ടപ്പെടുകയും,പ്രസവത്തെ തുടർന്ന് ഇവർക്കും ജോലിക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഇവർ കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്.സംഭവത്തിൽ പ്രതിയായ 22-കാരിയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും അറസ്റ് ചെയ്‌തു.

You might also like

Comments are closed.