Times Kerala

ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോയത് ഒരു നല്ല തീരുമാനമല്ല, കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്..;നടൻ ധർമ്മജൻ ബോൾഗാട്ടി

 
ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോയത് ഒരു നല്ല തീരുമാനമല്ല, കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്..;നടൻ ധർമ്മജൻ ബോൾഗാട്ടി

വെള്ളിത്തിരയിൽ ചിരിയുടെ മാന്ത്രികം സൃഷ്ടിക്കുന്ന കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി.ഇപ്പോളിതാ തന്റെ രാഷ്ട്രീയ നിലപാടുകൾ പങ്കുവെക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. ജോസ് കെ. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോയത് ഒരു നല്ല തീരുമാനമായല്ല തനിക്ക് തോന്നുന്നതെന്നു ധർമ്മജൻ പറഞ്ഞു . റിപ്പോർട്ടർ ചാനലുമായുളള അഭിമുഖത്തിലാണ് നടന്റെ ഈ തുറന്നു പറച്ചിൽ.

”ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോയത് ഒരു നല്ല തീരുമാനമല്ല. കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാര്‍ കോണ്‍ഗ്രസിനോട് അത്രയും ഇഴുകിച്ചേര്‍ന്ന നേതാവാണ്.
മാണിസാറിനെ ഏറ്റവും കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം.താരം പറഞ്ഞു.

Related Topics

Share this story