Times Kerala

ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു..;‘ലുഡോ’യ്ക്കും സംവിധായകന്‍ അനുരാഗ് ബസുവിനെതിരെയും പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍

 
ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു..;‘ലുഡോ’യ്ക്കും സംവിധായകന്‍ അനുരാഗ് ബസുവിനെതിരെയും പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ‘ലുഡോ’യ്ക്കും സംവിധായകന്‍ അനുരാഗ് ബസുവിനെതിരെയും പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ രാജ്കുമാര്‍ റാവോ രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി വേഷം കെട്ടുന്നുണ്ട്. രാമനായി വേഷം കെട്ടിയ നടനെ രാജ്കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്.

കൂടാതെ ചിത്രത്തില്‍ ഒരു രംഗത്തില്‍ ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടു പേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തെ പരിഹസിക്കുകയാണ് സംവിധായകന്‍ എന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

Related Topics

Share this story