Times Kerala

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും  അധിക്ഷേപിച്ച സംഭവം ; ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു

 
നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും  അധിക്ഷേപിച്ച സംഭവം ; ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും  അധിക്ഷേപിച്ച സംഭവത്തിൽ  ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു.റേഞ്ച് ഡിഐജിയാണ് റിപ്പോർട്ട് സമര്‍പ്പിച്ചത് .

എഎസ്ഐയുടെ  ഭാഗത്ത് നിന്ന്  വീഴ്ച സംഭവിച്ചെന്ന് ഇതിൽ  വ്യക്തമാക്കുന്നു . ഇയാൾ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട് .

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം വേണമെന്ന്   ഡിഐജി ശുപാർശ ചെയ്തു.

Related Topics

Share this story