Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡാനന്തര ചികിത്സയിലായിരുന്ന എൻസിപി എംഎൽഎ ഭാരത് ഭാൽക്കെ അന്തരിച്ചു

പൂനെ: കോവിഡാനന്തര അസുഖങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എം‌എൽഎ ഭാരത് ഭാൽക്കെ(60) അന്തരിച്ചു. ശനിയാഴ്​ച രാവിലെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒക്​ടോബർ 30 ന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഭാൽക്കെ ചികിത്സ തേടുകയും ഒരാഴ്​ചക്കുശേഷം ആശുപത്രിവിടുകയും ചെയ്​തിരുന്നു. എന്നാൽ ​കോവിഡ്​ ബാധിച്ചതുമൂലമുള്ള രോഗങ്ങളെ തുടർന്ന്​ നവംബർ ഒമ്പതിന്​ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സോളാപൂർ ജില്ലയിലെ പാണ്ഡാർപൂർ-മംഗൾവേദ നിയോജകമണ്ഡലത്തിലെ മൂന്ന് തവണ എം‌എൽ‌എയായ വ്യക്തിയാണ്​ ഭാരത്​ ഭാൽക്കെ.

You might also like

Comments are closed.