ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പ്രചരണ തന്ത്രങ്ങൾ ഒരുക്കി ബിജെപി. താഴേ തട്ട് മുതൽ പ്രചാരണം ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി. കർഷക പ്രതിഷേധം തണുപ്പിക്കാന്‍ ചര്‍ച്ച എന്നതിനപ്പുറം മറ്റു മാർഗ്ഗമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴേ തട്ടില്‍ പ്രചാരണം തുടങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രചാരണം ഏറ്റെടുക്കണമെന്നും വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം കര്‍ഷക സൗഹൃദപരമാണന്ന ബോധവത്ക്കരണം നടത്തുകയും വേണമെന്നുമാണ് നിർദ്ദേശം. ലഘു ലേഖകള്‍ വിതരണം ചെയ്യുകയും വേണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Comments are closed.