റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പശ്ചിമ സിങ്ഭും ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ബന്ദഗോണ്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള മന്മരു വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
എഎസ്പിയും ചക്രദര്‍പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുമായ നാതു സിങ് മീനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയാണ് നക്സലുകളുമായി ഏറ്റുമുട്ടിയത്. തുടര്‍ന്ന് റാഞ്ചിയില്‍ നിന്ന് കൂടുതല്‍ പൊലീസ് സേന സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments are closed.