ന്യൂഡൽഹി: മുസ്ലീം യുവാക്കള്‍ എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും സഹോദരിമാരായി കാണണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ എസ്.ടി. ഹാസന്. യുപി സര്‍ക്കാര്‍ ലവ് ജിഹാദിന് 10 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം. പ്രലോഭനങ്ങളിൽ വീഴരുത്. ലവ് ജിഹാദ് ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. നമ്മുടെ രാജ്യത്ത് മതം നോക്കാതെ ആളുകൾ അവരുടെ പങ്കാളികളെ കണ്ടെത്തുന്നു. ഹിന്ദുക്കൾ മുസ്ലീംകളെയും തിരിച്ചും വിവാഹം കഴിക്കുന്നു. പക്ഷേ നിങ്ങൾ ലവ് ജിഹാദ് കേസുകളിൽ വീഴുകയാണെങ്കിൽ, ആൺകുട്ടികൾ മുസ്ലീങ്ങളാണെന്ന് പെൺകുട്ടികൾക്ക് അറിയാമെങ്കിലും സാമൂഹിക സമ്മർദം മൂലവും കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലവും അവർ നുണ പറയും. അത് ലവ് ജിഹാദ് കേസായി മാറുകയും ചെയ്യുമെന്ന് എസ്.ടി. ഹാസൻ അറിയിച്ചു.
Comments are closed.