Times Kerala

‘തിരഞ്ഞെടുപ്പ് ചൂടില്‍ എല്ലാവരും മമധര്‍മ്മയെ മറന്നുവോ?’; അലി അക്ബർ

 
‘തിരഞ്ഞെടുപ്പ് ചൂടില്‍ എല്ലാവരും മമധര്‍മ്മയെ മറന്നുവോ?’; അലി അക്ബർ

ൽതിരഞ്ഞെടുപ്പ് ചൂടിൽ മമധർമ്മയെ എല്ലാവരും മറന്നുവോയെന്ന പരിഭവവുമായി സംവിധായകൻ അലി അക്ബർ. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി നിർമ്മിക്കുന്ന സിനിമയുടെ ധനശേഖരണാർത്ഥമാണ് “മമ ധർമ്മ” പ്രൊഡക്ഷൻസ് എന്ന സംവിധാനം അലി അക്ബർ ആരംഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് തന്റെ സിനിമയെ അനുകൂലിക്കുന്നവര്‍ കടന്നതോടെ ചിത്രം നിര്‍മ്മിക്കുന്ന മമധര്‍മ്മയെ മറന്നോ എന്ന പരിഭവമാണ് തന്റെ പോസ്റ്റിലൂടെ അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് അലി അക്ബർ സിനിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നുമായി ഇതുവരെ 9795383 രൂപ പിരിഞ്ഞുകിട്ടിയതായി അലി അക്ബർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു

Related Topics

Share this story