Times Kerala

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ടീസര്‍ പുറത്തുവിട്ടു.!

 
ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ടീസര്‍ പുറത്തുവിട്ടു.!

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സണ്ണി’ .ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 51 സെക്കന്റ് മാത്രമുള്ള ടീസറില്‍ സംശയം, ആശങ്ക, പ്രതീക്ഷ, സ്‌നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യ കടന്നു പോകുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുക. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Related Topics

Share this story