Times Kerala

പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം;വരണാധികാരികള്‍ നിശ്ചയിക്കണമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

 
പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം;വരണാധികാരികള്‍ നിശ്ചയിക്കണമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും കൊടുക്കുന്ന  പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം  വരണാധികാരികള്‍ നിശ്ചയിക്കണമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ .

 കൊവിഡ് ബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ്  പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം കണക്കെടുക്കേണ്ടത്.

ഇതിനായി  ആരോഗ്യ വകുപ്പ് ജീവനക്കാരിന്റെ  സഹായം വരണാധികാരി തേടണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി .

Related Topics

Share this story