Times Kerala

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്..;സംവിധായകന്‍ സെല്‍വരാഘവന്‍

 
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്..;സംവിധായകന്‍ സെല്‍വരാഘവന്‍

ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ‘ജല്ലിക്കെട്ട്’ ചിത്രത്തെ അഭിനന്ദിച്ച് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്ത്.

വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തു. 27 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ജല്ലിക്കട്ടിനെ ഓസ്‌കര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തത്.

Related Topics

Share this story