Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാ​ജ​സ്ഥാൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു: ആ​രോ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോട്ട്

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഗുരുതര ആ​രോ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോട്ട്. പൊതു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ഭീ​തി വ​ള​ർ​ത്തി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി സം​സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്രവർത്തനങ്ങളുമായി അവർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണെന്ന് ഗെ​ഹ്‌ലോട്ട് ആരോപിച്ചു.

ജ​ന​ങ്ങ​ളി​ൽ ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. അ​ധാ​ർ​മി​ക​മാ​യ ഒ​രു പ്ര​ചാ​ര​ണ​ങ്ങ​ളെ​യും അ​വ​ർ സ്വീ​ക​രി​ക്കി​ല്ല. നെ​ഗ​റ്റി​വ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ജ​നം മ​റു​പ​ടി ന​ൽ​കുമെന്നും ഗെ​ഹ്‌ലോട്ട് പ​റ​ഞ്ഞു.

കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഗോ​വ, മ​ണി​പ്പൂ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക്ക​രി​ച്ച ബി​ജെ​പി രാ​ജ​സ്ഥാ​നി​ലും അ​തേ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്നതെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

You might also like

Comments are closed.