ടെഹ്റാൻ: ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫക്രിസാദെ (63) കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികൾ ആരായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിലെ സുപ്രീം നേതാവ് ആയത്തുള്ള ഖൊമെയ്നിയുടെ അനുയായികൾ. ഖൊമെയ്നിയുടെ സൈനിക ഉപദേഷ്ടാവ് ഹൊസ്സൈൻ ദേഗൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഫക്രിസാദെയുടെ മരണം രാജ്യത്തിനുണ്ടാക്കിയ നഷ്ടം എത്ര വലുതാണെന്ന് കൊലയാളികൾക്ക് അറിയില്ലെന്നും കൊലപാതകികളും കൂട്ടുനിന്നവരും വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൊസ്സൈൻ ദേഗൻ പറഞ്ഞു. സംഭവത്തിനു പിന്നിൽ ഇസ്രയേൽ തന്നെയെന്ന് വിശ്വസിക്കുന്നതായും ഹൊസ്സൈൻ ദേഗൻ കൂട്ടിച്ചേർത്തു.
Comments are closed.