Times Kerala

രാജീവ് രവിയുടെ പുതിയ ചിത്രത്തിൽ ആസിഫ് അലി നായകൻ

 
രാജീവ് രവിയുടെ പുതിയ ചിത്രത്തിൽ ആസിഫ് അലി നായകൻ

തുറമുഖം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലി നായകനായി എത്തുന്നു. ഒരു കവർച്ചയും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. സിഐ സിബി തോമസ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ എസ് ഐ സാജന്‍ മാത്യവായി വേഷമിട്ട ആളാണ് സിബി തോമസ്. കാസർഗോഡ് ഒരു ജൂവലറിയിൽ നടന്ന കവർച്ചയും തുടരന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ചിത്രം നിർമിക്കുന്നത് അരുണ്‍ കുമാര്‍ വി.ആര്‍ ആണ്.

Related Topics

Share this story