Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എറണാകുളത്ത് രണ്ടിടത്ത് നിന്നായി 140 കിലോ കഞ്ചാവ് പിടികൂടി; 3 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി, ആവോലി എന്നിവിടങ്ങളില്‍ നിന്ന് 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേർ പിടിയിലായി.

അങ്കമാലിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും വീട്ടില്‍ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയില്‍ നിന്നുമാണ് പിടികൂടിയത്. ഇടുക്കിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയിലായി.

വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുമ്പള്ളിച്ചിറ ചെളികണ്ടത്തില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സല്‍ എന്നിവരാണ് പിടിയിലായത്.

 

You might also like

Comments are closed.