Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഭീകരാക്രമണം; ഇ​റാ​നി​ലെ മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്‌​സെ​ൻ ഫ​ക്രി​സാ​ദെ കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്‌​സെ​ൻ ഫ​ക്രി​സാ​ദെ കൊല്ലപ്പെട്ടു. 63 വയസ്സായിരുന്നു. ടെ​ഹ്‌​റാ​നി​ൽ വച്ച് ഫ​ക്രി​സാ​ദെ​യു​ടെ കാ​റി​നു നേ​രെ ആ​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഫ​ക്രി​സാ​ദെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ഴ​ക്ക​ൻ ടെ​ഹ്റാ​നി​ലെ അ​ബ്സാ​ർ​ദി​ലാ​യി​രു​ന്നു സം​ഭ​വം.

യ​ന്ത്ര​ത്തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യിരുന്നു ആ​ക്ര​മ​ണം. ഫ​ക്രി​സാ​ദെ​യു​ടെ അം​ഗ​ര​ക്ഷ​ക​രും തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി അ​ക്ര​മി​ക​ളും കൊ​ല്ല​പ്പെ​ട്ടു. ഫ​ക്രി​സാ​ദെ​യു​ടെ അം​ഗ​ര​ക്ഷ​ക​രി​ൽ പ​ല​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

അതേസമയം, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്നാ​ണ് ഇ​റാ​ന്റെ സം​ശയം. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ​ങ്കി​ന് ശ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​രോ​പി​ച്ചു. ഫ​ക്രി​സാ​ദെ ഇ​റാ​നി​ലെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം മി​സൈ​ൽ നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ​നു​മാ​യി​രു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ പ​ദ്ധ​തി​ക്ക് പി​ന്നി​ൽ ഫ​ക്രി​സാ​ദെ​യാ​ണെ​ന്നാ​ണ് പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​രു​തു​ന്ന​ത്.

You might also like

Comments are closed.