Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രണ്ടാംപാദത്തിലും ഇടിവ്; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് കണക്കുകൾ

സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലും തളര്‍ച്ച രേഖപ്പെടുത്തിയതോടെ ഇന്ത്യ മാന്ദ്യത്തിലേയ്ക്ക്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ ആകെ ആഭ്യന്തര ഉല്‍പാദനം 7.5 ശതമാനമാണ് ചുരുങ്ങിയത്. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ജിഡിപി 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ–സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 23.9 ശതമാനം റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

കോവിഡ് കാരണം വളർച്ച മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയിൽ 8.6% – 11% വരെ ജിഡിപി ചുരുങ്ങുമെന്ന് വിവിധ ഏജൻസികൾ പ്രവചിച്ചിരുന്നതിനാൽ ഇത് തിരിച്ചുവരവിന്റെ ലക്ഷണമായാണ് കാണുന്നത്. എന്നാൽ, രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് (ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ–ജൂൺ, ജൂലൈ– സെപ്റ്റംബർ, ഒക്ടോബർ–ഡിസംബർ, ജനുവരി–മാർച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങൾ. തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തിയതോടെ ഇന്ത്യൻ സമ്പദ്‌രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് പഠനറിപ്പോർട്ട് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

Comments are closed.