Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ; ജീവനക്കാരനെ പിരിച്ചു വിട്ടു

ബ്യൂണസ് ഐറിസ് : അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. മറഡോണയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സെപെലിയോസ് പിനിയർ എന്ന ഫ്യൂണറൽ പാർലറിലെ ജീവനകാരനെതിരെയാണ് സ്ഥാപനം നടപടി എടുത്തത്. ജീവനക്കാരനെ പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു.

മറഡോണയുടെ മൃതശരീരം പൊതുദർശനത്തിനായി ഒരുക്കുന്നതിനിടെയായിരുന്നു സംഭവം. മൃതദേഹം ഒരുക്കുന്നതിനിടെ ഇയാൾ ശവപ്പെട്ടി തുറന്ന് ഫോട്ടോ എടുത്തു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ സ്ഥാപനം ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാൽ, ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല.

മറഡോണയുടെ വക്കീലായ മത്യാസ് മോർലയാണ് ട്വിറ്ററിലൂടെ ജിവനക്കാരന്റെ ഫോട്ടോ പങ്കുവച്ചത്. ‘എന്റെ കൂട്ടുകാരന്റെ ഓർമ്മക്കായി ഇയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല’ – എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പങ്കുവച്ചത്. മറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ഫോട്ടോയും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

You might also like

Comments are closed.