തിരുവനന്തപുരം; കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കെടുക്കേണ്ടത്. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാമെന്നതിനാൽ ബാലറ്റുകളുടെ എണ്ണം കണക്കാക്കാൻ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായം വരണാധികാരി തേടണം. വരണാധികാരിക്ക് മുൻകരുതലായി ആവശ്യമാണെന്നു കാണുന്ന പ്രത്യേക പോസ്റ്റൽ ബാലറ്റുപേപ്പറുകളുടെ കണക്ക് യാഥാർത്ഥ്യബോധത്തോടെ എടുക്കണം.
പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണം
You might also like
Comments are closed.